ഉഭയജീവികളുടെ മാനിഫെസ്റ്റോ | Ubhayajeevikalude Manifesto By Aravindakshan K
ഉഭയജീവികളുടെ മാനിഫെസ്റ്റോ | Ubhayajeevikalude Manifesto By Aravindakshan K Paperback 8126465115 9788126465118 ഉഭയജീവികളുടെ മാനിഫെസ്റ്റോ | Ubhayajeevikalude Manifesto സമൂഹത്തില്‍ ഏറെ മാന്യത പുലര്‍ത്തുകയും സ്വകാര്യ ജീവിതത്തില്‍ അതിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ഉഭയജീവിതം സാഹിത്യത്തിനും സിനിമയ്ക്കും പലവട്ടം വിഷയമായിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ നോവലായ ഉഭയജീവികളുടെ മാനിഫെസ്റ്റോയില്‍ കെ.അരവിന്ദാക്ഷന്‍ കൈകാര്യം ചെയ്യുന്നതും ഇതേ വിഷയമാണ്. ആദര്‍ശങ്ങളെല്ലാം പുറംപൂച്ചുകളാകുന്ന കപടസമൂഹത്തിന്റെ മുഖം വ്യക്തമാക്കുന്ന ഈ നോവല്‍ ആദ്യന്തം വ്യത്യസ്തമാകുന്നത് നവീനമായ ആഖ്യാനരീതി കൊണ്ടാണ്. ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ നിയമിതനായ ഡോ. സത്യദാസ് പണ്ഡിതനും അതുല്യനായ ഭരണാധികാരിയും സര്‍വ്വോപരി ശ്രീനാരായണ ദര്‍ശനങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുന്നവനുമാണ്. ‘തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍’ എന്ന കവിവചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഡോക്ടര്‍ സത്യദാസിന്റെ യഥാര്‍ത്ഥമുഖം തുടര്‍ന്ന് അനാവരണം ചെയ്യപ്പെടുകയാണ്. ഈ തുറന്നുകാട്ടലാണഹ് ഉദയജീവികളുടെ മാനിഫെസ്റ്റോയെ വ്യത്യസ്തമാക്കുന്നത്. സത്യദാസുമായി അടുപ്പമുള്ള ചിലരുടെ മനോവിചാരത്തിലൂടെയും ജീവിതങ്ങളിലൂടെയുമാണ് കെ.അരവിന്ദാക്ഷന്‍ കഥ പറയുന്നത്. സാവിത്രി അന്തര്‍ജ്ജനം, ജാതവേദന്‍, സത്യദാസിന്റെ ജ്യേഷ്ഠപത്‌നി സത്യഭാമ ടീച്ചര്‍, അവരുടെ മകന്‍ നാണു, കവി പ്രബോധചന്ദ്രന്‍ നായര്‍ തുടങ്ങി സത്യദാസിന്റെ ഭാര്യ ആഭ റഷീദും ശ്രീനാരായണഗുരു സര്‍വ്വകലാശാലയിലെ സുവോളജി അധ്യാപകന്‍ മാത്യൂസും വരെയുള്ളവരുടെ ചിന്തകളിലൂടെ യഥാര്‍ത്ഥ സത്യദാസ് ആരാണെന്നും എന്താണെന്നും വായനക്കാര്‍ക്ക് വ്യക്തമാക്കി നോവലിസ്റ്റ് കഥ അവസാനിപ്പിക്കുന്നു. summary from: [1]
.
Summary from Ubhayajeevikalude Manifesto
ഉഭയജീവികളുടെ മാനിഫെസ്റ്റോ | Ubhayajeevikalude Manifesto By Aravindakshan K |
8126465115 |
9788126465118 |
Malayalam |
160 |
Paperback |